Saturday, July 17, 2010
MALARVADI ARTS CLUB മലര്‍വാടിയിലെ വിശേഷങ്ങള്‍
പ്രകാശന്‍,സന്തോഷ്,കുട്ടു,പുരുഷു,പ്രവീണ്‍ എന്നീ അഞ്ച് സുഹൃത്തുക്കളുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന, പുതുമുഖതാരങ്ങള്‍ മാത്രമുള്ള " മലര്‍വാടി അര്‍ട്സ് ക്ലബ്ബ്" എന്ന ചിത്രം വിജയകുതിപ്പിനു തുടക്കമിട്ടു.വിനീത് ശ്രീനിവാസന്റെ കന്നി സംവിധാനസംരംഭം, പുതുമകൊണ്ടും മനോഹരഷോട്ടുകള്‍ കൊണ്ടും ഒപ്പം ഒരുപിടി നല്ല ഗാനങ്ങല്‍ കൊണ്ടും ശ്രദ്ധേയമായിരിക്കുന്നു.
തലശ്ശേരി ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളില്‍ നടക്കുന്ന രാഷ്ട്രീയത്തിലൂടെയും ക്ലബ്ബ് പ്രവര്‍ത്തനത്തിലൂടെയും മുന്നോട്ട് പോകുന്ന യുവത്വത്തിന്റെ കഥ പറയൂന്ന "മലര്‍വാടി അര്‍ട്സ് ക്ലബ്ബ്" അഞ്ച് സുഹൃത്തുക്കളുടെ കളങ്കമില്ലാത്ത സൗഹൃദത്തിന്റെ കഥയാണ്.ഒപ്പം സംഗീതത്തിന്റെ അലകള്‍ മനസില്‍ പതിഞ്ഞ ഒരു യുവ സംവിധായകന്റെ മനസിന്റെ പ്രതിഫലനവും "റിയാലിറ്റി ഷോ ഫെയിം" എന്ന ആശയത്തിലൂടെ വിനീത് മുന്നോട്ട് കൊണ്ടുപോകുന്നു.ഇത് "മകന്റെ അച്ഛനില്‍" ഉള്ളതിന്റെ ഒരു ആവര്‍ത്തന വിരസത നല്‍കുന്നുണ്ടങ്കിലും യുവത്വത്തിന്റെ തെളിച്ചം വിളിച്ചറിയിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.നായികാ പ്രാധാന്യം ഇല്ലാത്ത പ്രണയത്തില്‍ ഇന്‍വോള്‍വ് ചെയാത്ത സുഹൃത്തുക്കള്‍ ആണെങ്കിലും പുരുഷുവെന്ന കഥാപാത്രത്തിലൂടെ അല്‍പ്പമെങ്കിലും യഥാര്‍ത്ത പ്രണയമെന്തെന്നു കാണിച്ചു തരുന്ന,സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ധൈര്യം തുളുമ്പുന്ന നയകനാകുന്നു.ഒപ്പം വിനീതിന്റെ "ചങ്ങായി" പാട്ടും.
ഫ്രെയിമുകള്‍ക്ക് പ്രാധാന്യം നല്‍കി മനോഹരമക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച വിനീത് അല്‍പ്പമെങ്കിലും "സുബ്രമണ്യപുരത്തിന്റെയും". "നടോടികളുടെയും" മനോഹാരിത നല്‍കുന്ന തമിഴ് അംശം ചേര്‍ത്തതായും കാണം.ഒപ്പം ചെറിയ നല്ലഡയലോഗുകള്‍ സംഭാഷണത്തില്‍ വരുത്തി യുവത്വത്തിന്റെയും സമൂഹിക ജീവിതത്തിന്റെയും തിരിച്ചറിവുകളിലേക്ക് വെളിച്ചം വീശുന്നു.കണ്ണൂര്‍ ജില്ലയുടെ പ്രകൃതി മനോഹര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ ഗാനരംഗങ്ങളും കലയെ സ്നേഹിക്കുന്ന യുവത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന കുമാരേട്ടന്‍ എന്ന നെടുമുടി കഥാപാത്രവും അല്ലറ ചില്ലറ വില്ലത്തരമുള്ള ജഗതി സുരാജ് കോമഡികളും ഒപ്പം പണത്തിനുവേണ്ടി സ്വാര്‍ഥനാകുന്ന അച്ഛനെയും എല്ലാം ഇതില്‍ കാണാം.
തിരക്കഥയില്‍ അല്‍പം സ്വാര്‍ഥത ചേര്‍ത്തോ എന്നു സംശയിപ്പിക്കുന്ന ശ്രീനിവസന്റെ "ഒരുനാള്‍ വരും" എന്ന സിനിമയോടും, ക്യാമ്പസ് കഥ പറയുന്ന അപൂര്‍വ്വരാഗം എന്ന സിബിമലയില്‍ ചിത്രത്തോടും മല്‍സരിക്കുന്ന " മലര്‍വാടി അര്‍ട്സ് ക്ലബ്ബ്" ഒരു വിജയമായിത്തീരും എന്നു പ്രതിക്ഷിക്കം.....
വിനീത്.സി.വി
വളക്കൈ
Subscribe to:
Post Comments (Atom)
No comments:
Post a Comment