Monday, August 31, 2009

ഓണം -ഒരോര്‍മ്മകുറിപ്പ്‌

ഞാനോര്‍ത്തു ഒരോണക്കാലം
പൊന്‍ചിങ്ങം പുലര്‍ന്നരാവില്‍
തുമ്പയും തുളസിയും മുക്കുറ്റിയും
പറിച്ച ഓണക്കാലം
"അവ അമ്മ പറഞ്ഞുതന്നത്‌"
തുമ്പയും മുക്കുറ്റിയും ഞാന്‍ കണ്ടില്ല....
അത്തം മുതല്‍ പത്തു ദിനം
പൊന്നോണ പൂക്കളമൊരുക്കിയ നാള്‍
ഊഞ്ഞാല്‍ കെട്ടിയ പൂന്തോപ്പില്‍
കലപില കൂട്ടിയ കുട്ടിക്കാലം
"അതും അമ്മപറഞ്ഞ ഓണക്കാലം"

ഇന്ന് എന്റെ മുറ്റത്ത്‌ പൂക്കളമില്ല
പൂന്തോപ്പില്‍ ഊഞ്ഞാലില്ല
കലപില കൂട്ടുന്ന കുട്ടികള്‍
കീബോര്‍ഡില്‍ കാറോടിക്കുന്ന തിരക്ക്‌
ഓണത്തപ്പനും ഓണത്തല്ലും
ഞാന്‍ എവെടെയും കണ്ടില്ല
ഓടയില്‍ വീണവരെയും
തല്ലുകൂടുന്നവരെയും
വഴിയരികില്‍ ധാരാളം കണ്ടു.....

പുതുവസ്ത്രം ധരിച്ചവര്‍
അല്‍പ്പ വസ്ത്രം ധരിച്ചവര്‍
ഇങ്ങനെ നിറപ്പകിട്ടാര്‍ന്ന
ഓണം ഞാന്‍ കണ്ടു..
പരസ്യവും കച്ചവടവും നടത്തുന്ന
കൊമെര്‍ഷ്യല്‍ ഓണം ഞാന്‍ കണ്ടൂ.........
ഓലനും കാളനും സാമ്പാറും
പപ്പടവും നിറഞ്ഞ ഓണസദ്യ
"കുറഞ്ഞ നിരക്കില്‍" എത്തിക്കുന്ന
"ഹോട്ടല്‍ബോയ്‌" എന്റെ മവേലി..

ഗൂഗിളിന്റെ സെര്‍ച്ച്‌പേജില്‍
ഞാന്‍ വായിച്ചെടുത്തു
ഓണക്കാല വിശേഷങ്ങല്‍
തുമ്പപൂക്കള്‍ മുക്കുറ്റി...
യൂറ്റുബില്‍ ഞാന്‍ കണ്ട
തിരുവാതിരയും ഓണപാട്ടും
പുലികളിയും ഓണത്തല്ലും
എന്റെ ഓര്‍മകള്‍
നാളേക്ക്‌ വേണ്ടിയുള്ള
എന്റെ ഓര്‍മ്മകുറിപ്പുകള്‍.......

[വിനീത്‌.സി.വി
വളക്കൈ...]