“വേഗം ചെന്നാൽ ഉണ്ട് മടങ്ങാം”
[ ONE DAY IN MY CAMPUS]
[ ONE DAY IN MY CAMPUS]
ഓരോ പുലരി പിറന്നാലും അതിൽ ഓടി നടന്നു കോളേജ് ക്യാമ്പസിൽ പ്രവേശനം. ബസ്സിൽ ഓടിക്കയറി തിങ്ങി ഞെരുങ്ങി വേണം കോളേജിന്റെ താഴ്‌വാരത്തെത്താൻ. തോളിൽ കയ്യിട്ട് കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് ഫസ്റ്റ് ഗിയറിൽ പതുക്കെ കുന്നുകയറലോടെയാണ് കോളേജ് ദിനചര്യ തുടങ്ങുന്നത്.പുല്ലിനോടും പൂക്കളോടും തൊട്ടുരുമ്മി വളഞ്ഞ് പുളഞ്ഞു കോളേജ് റോഡിലൂടെ ഉള്ള നടത്തം ഒരു രസകരമായ കാഴ്ച തന്നെ.ചുറ്റും റബ്ബർ എസ്റ്റേറ്റുകളും കശുവണ്ടി തോട്ടവും ഇഞ്ചിപുല്ലും എല്ലാമുണ്ട്. കൂട്ടം കൂട്ടമായി കയറുന്ന ബോയിസ് ഗാങ്ങിനെയും അതിലെറെ ഗേൾസ് ഗേങ്ങിനെയും കണ്ട് ഒരു നടത്തം.മൗത്ത് ലുക്കേർസ് ,ലവ് ബേർഡ്‌സ് എന്നുവേണ്ട വൺവേ -ലവേർസിനെവരെ ഈ യാത്രയിൽ കാണാം.ഇതിനിടയിൽ ചൂളം വിളിച്ച് ഓടിവരുന്ന ജീപ്പിൽ തങ്ങളാണ് ഇവിടത്തെ റാണിമാർ എന്ന ഭാവത്തിൽ ഞെളിഞ്ഞിരിക്കുന്ന മങ്കമാരെയും[മങ്കിമാരും]കാണാം.കഷ്ടപ്പെട്ടു നടന്നു മൈൽ ദൂരം താണ്ടി വരുന്ന പാവപ്പെട്ടപിള്ളേരെ ഒന്നു മൈന്റു പോലും ചെയ്യില്ല ഇക്കൂട്ടർ.
ഗണിത ശാസ്ത്രത്തിലെ എൺപതു ഡിഗ്രീയോളം വരുന്ന കുന്നിൻ ചെരുവ് കട്ട് ചെയ്തു ചില കുറുക്കു വഴി കളിലൂടെയും,തേയിലപുല്ലും മുള്ളുവേലികളും നിറഞ്ഞ ചില വൺവേ വഴികളിലൂടെ വേണമെങ്കിൽ എളുപ്പത്തിൽ കോളേജിൽ എത്താം.ഇങ്ങനെ കഷ്ടപെട്ട് കോളേജിന്റെ പൂമുഖത്തെത്തിയാലാദ്യം വരവേൽക്കുന്നത് എൻ.സി.സി യുടെ “വെൽക്കം” ബോർഡാണ്.ഇതു കണ്ടാൽ മൗണ്ടൈൻക്ലൈംബിംഗ് പോലുള്ള സാഹസികതയെ വരവേൽക്കുന്നതാണെന്നു തോന്നും.ഗേറ്റിനു ചുറ്റുമുള്ള തണൽ മരങ്ങൾ കടന്ന് പൊടിപിടിച്ച ബാസ്കെറ്റ്ബോൾ കോർട്ടും കടന്നാൽ എസ്.ഇ.എസ്സിന്റെ പൂമുഖപടികടക്കാം.മുറ്റം ഒരു മാരുതിയുടെ യൂസ്ഡ് കാർ ഷോറൂം ആണോ എന്ന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന കാറുകളെ[ലക്‌ച്ചേഴ്സിന്റെ]അനുസ്മരിച്ച് കോളേജിനുള്ളിൽ ഫിസിക്സ് ഡിപ്പാർട്ടുമന്റ് ലക്ഷ്യമാക്കി നടന്നു.
ഈ ലോകത്തിലെ മുഴുവൻ പ്രശ്‌നങ്ങളും തങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന ഭാവത്തിൽ നടക്കുന്ന നേതക്കന്മാരോട് ഒരു ഗുഡ്‌മോർണിംഗ് പറഞ്ഞ് ബി.ബി.എയുടെ വരാന്തയ്ക്ക് മുന്നിലെ മൗത്ത്‌ലുക്കേർസിന് ഒരു കൈയ്യും കൊടുത്ത് ക്ലാസ്മുറികളിലേക്കൊരെത്തിനോട്ടവും കഴിഞ്ഞ് പതുക്കെ കോണിപ്പടി കടന്ന് ഫസ്റ്റ് ഡി.സി. ഫിസിക്സിലേക്ക്.കാണുന്നവരൊട് പറയാൻ ഒരു ഗുഡ്‌മോർണിംഗ് വായിൽ തത്തിക്കളിക്കും.ആദ്യ പടി ഫിസിക്സ് ഡിപ്പാർട്ടുമെന്റാകുന്ന ക്ഷേത്രവാതിലുകൾ തുറന്നോയെന്നു നോക്കും.തുറന്നങ്കിൽ അതിൽ ഏതെങ്കിലും ദേവി ദേവന്മാരുടെ കുറവുണ്ടൊ എന്നതാണ് അടുത്തത്.ഒരു അവറെങ്കിലും ഫ്രീകിട്ടാൻ അതുമതിയെല്ലോ!!.സീനിയേഴ്സിനോടും[രണ്ടാം വർഷം]സൂപ്പർ സീനിയേഴ്സിനോടും- [മുന്നാം വർഷം] ഗുഡ്‌മോർണിംഗ് പറഞ്ഞ് ക്ലാസിനുള്ളിലേക്ക്.പുസ്തകഭാരം ഡെസ്കിന് കൈമാറി വരാന്തയിലെ പാരപ്പറ്റിൽ ഒരിരുത്തം.
കാറ്റാടിമരങ്ങളും തണൽമരങ്ങളും അതിൽ ഇരുന്നു സൊറപറയുന്ന ഗാങ്ങുകളെയും നോക്കി കാറ്റും കൊണ്ടിരുക്കുമ്പോഴേക്കും അലറിവിളിച്ചുകൊണ്ട് ഫസ്റ്റ്ബെൽ അടിക്കും.പിന്നയങ്ങോട്ട് തിരക്കാണ്.ലോക്കലും കാത്ത്നിൽക്കുന്ന റെയിൽവേസ്റ്റേഷൻ പോലെ...സെക്കന്റ് ബെല്ലും പ്രയറും കഴിഞ്ഞാൽ ക്ലാസ്സ്.ബോറടിച്ചിരിക്കാൻ ഫിസിക്സും, തലപെരുക്കാൻ മാത്‌സും ഇലcട്രോണിക്സും നെടുവീർപ്പിടാൻ ലാംഗ്വേജു ക്ലാസ്സുകളുമായി രണ്ട് മൂന്നവറങ്ങ്തീരും. ഉച്ചബെല്ലിന്റെ വരവോട് കൂടി വീണ്ടും ഒരുസന്തോഷം.വിശന്നിരിക്കുന്ന വയറിനെ ആശ്വസിപ്പിക്കാൻ ടിഫിൻ ബോക്സുമെടുത്ത് കാന്റീനിൽ അല്ലങ്കിൽ ക്യാമ്പസിലെ മാവിഞ്ചോട്ടിലെ പുല്ലിലുമായി ഒരു ഗ്യാങ്ങായങ്ങിരിക്കും.ഷെയറോട് ഷെയറായി ഭക്ഷണം നിമിഷങ്ങൾക്കകം കാലി.ലഞ്ചെടുക്കാത്തവർക്ക് മിതമായരീതിയിൽ മിതമായ അളവിൽ ഉണ്ണാൻ കോളേജ് കാന്റീനുമുണ്ട്."വേഗംചെന്നാൽ ഉണ്ടുമടങ്ങാം" എന്നതാണ് പോളിസി. നിമിഷങ്ങൾക്കകം ഉച്ചയൂൺ കാലിയാകും.ഊണിന് ശേഷം കൈകഴുകാൻ അൽപ്പം ബുദ്ധിമുട്ടും.പണിമുടക്കിനിൽക്കുന്ന പൈപ്പുകൾതന്നെ പ്രശ്നം.
ഊണുകഴിഞ്ഞ് ക്യമ്പസിൽ ഒരുകറക്കം.ഊണിന് ശേഷം സ്റ്റാഫ്‌റൂമുകളിൽ കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്ന ലെക്‌ച്ചേഴെസ്, തണൽ മരങ്ങളിൽ സൊറപറഞ്ഞിരിക്കുന്ന ആൺ-പെൺ കൂട്ടങ്ങൾ, മുസിൿഎഡിഷൻ ഫോണുകളുമായി പാടിനടക്കുന്ന അപൂർവ്വം ചിലർ...ഇതെല്ലം നിത്യകാഴ്ചയാണ്.ഇവരെയൊക്കെനോക്കി പതുക്കെ ലൈബ്രറിയിലേക്കൊരു നടത്തം.അവിടെ ഊമകളാണോ എന്നുതോന്നുംവിധം മൂകതയൊടെ ഒരുപാട് ആൺ-പെൺ സഹോദരകൂട്ടം കാണാം.പത്രങ്ങളും മാഗസിനുകളും മത്സരിച്ച്‌വായിക്കുന്ന അവർക്കൊപ്പമൊന്നുകൂടും. ഒന്നരമണിയാകുമ്പോഴെക്കും ക്യമ്പസിൽ വല്ലപ്രകടനമോ പ്രസംഗമോ യൂണിയന്റെപേരിൽ ഉറപ്പ്.ഒന്നേ മുക്കാലാകുമ്പൊഴെക്കും അലറിവിളിച്ചുകൊണ്ട് വീണ്ടും ഒരു ലോംഗ്‌ബെൽ.ഇനിരണ്ടവറുകൂടി എന്നാശ്വസിച്ച് കോളേജ് മുറ്റത്തൊരുതിരച്ചിൽ. "മാരുതി"എന്ന ലോക്കൽ സുന്ദരിയെ വെല്ലുന്ന വിദേശിയായ "ചെവിസ്പർക്ക്" [ഷെവർലെ] അവിടങ്ങാനുംമുണ്ടൊയെന്നെത്തിനോട്ടം. കാണാനില്ലെങ്കിൽ ഒരു സന്തോഷമാണ്. ഉച്ചയ്ക്ക് മാത്‌സ് അവറില്ല. “ചെവിസ്പാർക്കില്ലങ്കിൽസാറുമില്ല”.
ഓരോനിമിഷവും എണ്ണിത്തീർത്ത് ലാസ്റ്റ് അവറിലെ ലാസ്റ്റ് ബെല്ലിനായി കാതോർത്തിരിക്കും. ബെല്ലടിച്ചാൽ എല്ലാംമടക്കി തിരികെ ബാഗിൽ കയറ്റിപുസ്തകഭാരം തോളിന് കൈമാറി ആടിപ്പാടിനടത്തം.പൂമുഖത്ത് വീണ്ടും തിരക്ക്.ഇത്തവണ പിള്ളേർക്ക് മുൻപിലൂടെ ചവിട്ടിയും ഹോൺമുഴക്കിയും തന്റെ ശകടത്തെ വിഷമിപ്പിക്കാതെ ശരവേഗത്തിൽ പായാനുള്ള ലെക്‌ച്ചേഴ്സിന്റെ തത്രപ്പാടാണ്. ഒരുപാട് ബഡായികൾ പറഞ്ഞ് ആസ്വദിച്ച്കൊണ്ട് പതുക്കെ കുന്നിറക്കം.കൂട്ടം കൂടി നിന്ന് ബസ്സിലേക്ക് ഇരച്ച് കയറാൻ വെയിറ്റിങ്ങ്‌ഷെൽട്ടറിനു മുമ്പിൽ വെമ്പിനിന്ന് ഇനിപറയാനുള്ളതെല്ലം എസ്.എം.എസ്സിൽ മതി എന്ന ഭാവത്തോടെ-
ഒരു ക്യാമ്പസ് ദിനം പൊഴിയുന്നു.........
വിനീത്.സി.വി
ഒന്നാം വർഷ ഫിസിക്സ്
എസ് .ഇ.എസ് കോളേജ്
ശ്രീകണ്ഠാപുരം